Friday, March 18, 2022

SLI

⭐SLI
⭐ സ ഉ (അ) നം 159/2021/ധന തീയതി 30/11/2021 ➡️ SLI Ⓜ️
🔻പതിനൊന്നാമത് ശമ്പള പരിഷ്കരണത്തിൻ്റെ ഭാഗം ആയി ജീവനക്കാരുടെ SLI premium തുകയുടെ പുതിയ ഉത്തരവ് വന്നിട്ടുണ്ട്.Ⓜ️
🔻 പോളിസി ആണ് SLI. അപ്പൊൾ നിലവിൽ ഉള്ള പോളിസിയുടെ ഒപ്പം പ്രസ്തുത ഉത്തരവ് പ്രകാരം ഉയർത്തിയ തുക ക്ക് ഉള്ള മിനിമം തുകയുടെ പോളിസി ജീവനക്കാരന് ഉണ്ടായിരിക്കണം.Ⓜ️
🔻മുൻ പേ റിവിഷണിൽ നിന്നും വ്യത്യസ്തം ആയി ഇത്തവണ percentage അടിസ്ഥാനത്തിലാണ് ഇത് കണ്ടെത്തുന്നത്.Ⓜ️
🔻അടിസ്ഥാന ശമ്പളം + പേഴ്സണൽ പേ + തുടങ്ങി DA ക്ക് കണക്ക് കൂട്ടുന്ന എല്ലാ പേ യും എടുത്ത് അതിൻ്റെ ഒപ്പം DA കൂട്ടി എടുത്ത് അതിൻ്റെ 1.5% എടുക്കുക. അതിനെ എന്നിട്ട് 100 nte ഗുണിതമായി മുകളിലേക്ക് റൗണ്ട് ചെയ്യുന്നത് ആണ് മിനിമം പോളിസി.Ⓜ️
🔻 ഉദാ - 
•ബേസിക് --> 25100
••DA.            --> 1757
•25100+1757= 26857 , Ⓜ️
••26857 x 1.5 % = 402.855 ~ 500, അതായത് 500 രൂപയുടെ മിനിമം പോളിസി വേണം.Ⓜ️
🔻ഇവിടെ ജീവനക്കാരന് നിലവിൽ 300 രൂപയുടെ പോളിസി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കരുതുക. അപ്പൊൾ അദ്ദേഹം 200 രൂപയുടെ അഡീഷണൽ പോളിസി കൂടെ എടുക്കണം. ഏറ്റവും മിനിമം തുക 100 രൂപ മുതൽ ആണ് എന്ന് ഓർക്കുക.Ⓜ️
🔻വയസ്സ് ഇവിടെ പ്രധാനപ്പെട്ട ഒരു ഘടകം ആണ്. അതായത് 50 വയസ്സ് പൂർത്തി ആയത് ആണെങ്കിൽ ( 01/01/2022 ന് 50 വയസ്സ് പൂർത്തിയായത് ) ആണെങ്കിൽ ഇതൊന്നും ബാധകം അല്ല. അങ്ങനെ ഉളളവർ ഒന്നും ചെയ്യേണ്ട. Ⓜ️
മറ്റുള്ളവർ അഡീഷണൽ പോളിസി എടുത്ത് ജനുവരി മുതൽ deduction തുടങ്ങാൻ പാകത്തിന് ക്രമീകരണം ഓഫീസിൽ നിന്നും ചെയ്യണം.Ⓜ️
🔻 DDO എല്ലാവർക്കും മിനിമം തുക യുടെ പോളിസി ഉണ്ടെന്ന് ഉറപ്പ് ആക്കണം. ജനുവരി മുതൽ deduction ആരംഭിക്കണം.Ⓜ️
🔻 ഇ ട്രഷറി മുഖേനയും SLI ഓഫീസിൽ നേരിട്ടും തുക അടച്ച് പോളിസി എടുക്കാം.
Ⓜ️www.insurance.kerala.gov.in Ⓜ️എന്ന സൈറ്റ് il proposal ഫോം ഉണ്ട്. അത് പൂരിപ്പിച്ച് തുകയും ഉൾപ്പടെ ഇൻഷുറൻസ് ഓഫീസിൽ നൽകാം.അവിടെ അടക്കുന്ന തുക എന്നാണോ അടക്കുന്നത് അത് ആ മാസത്തെ ആണ്. അങ്ങനെ തന്നെ അതെ മാസം അത് സ്പാർക്കിൽ ചേർത്ത് നൽകുക കാരണം ഇത് അഡ്വാൻസ് ആയി ആണ് അടഞ്ഞു പോകുന്നത്. Ⓜ️
🔻 SLI അഡ്വാൻസ് ആയി ആണ് കുറവ് ചെയ്യുന്നത്. അതായത് ഡിസംബർ മാസത്തെ ശമ്പളത്തിൽ നിന്നും കുറവ് ചെയ്യുന്നത് ജനുവരി യില് ഡ്യൂ ആകുന്ന തുക ആണ്. അത് കൊണ്ട് വേഗം തന്നെ ചെയ്യണം.Ⓜ️
🔻ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക നിലവിൽ ഉള്ള പോളിസി തുക അങ്ങനെ തന്നെ തുടരും.Ⓜ️ അഡീഷണൽ ആയി എടുക്കുന്ന തുക ക്ക് പുതിയ പാസ്സ് ബുക്ക് പോളിസി സർട്ടിഫിക്കേറ്റ് എന്നിവ ലഭിക്കും. ആകെ മിനിമം തുക യുടെ പോളിസി ഉണ്ടോ എന്നുള്ളത് ആണ് നോക്കുന്നത് എങ്കിലും ജീവനക്കാരൻ തുക തിരിച്ച് എഴുതി തന്നെ ബുക്കുകൾ സൂക്ഷിക്കണം.Ⓜ️
🔻പോളിസി സർട്ടിഫിക്കറ്റ് പ്രത്യേകം ഭദ്രമായി സൂക്ഷിക്കണം.Ⓜ️
🔻സ്പാർക്കിൽ ➡️salary matters ➡️ changes in the month ➡️ present salary എടുത്ത് അതിൽ പുതിയ പോളിസി ഒരു പുതിയ സീരിയൽ നമ്പർ കൊടുത്ത് add ചെയ്യണം.ഇൻഷുറൻസ് ഓഫീസിൽ തുക അടച്ച് അതിൻ്റെ TR 5 ലഭിച്ച ശേഷം ആണ് ഇത് ചെയ്യേണ്ടത്. ഏത് മാസം ആണോ അടക്കുന്നത് അതെ മാസം ഫ്രം ഡേറ്റ് കൊടുത്ത് വേണം സ്പാർക്കിൽ ചേർക്കാൻⓂ️
🔻ബേസിക് nte percentage അടിസ്ഥാനത്തിൽ മാറിയത് കൊണ്ട് എപ്പോഴും കുറച്ച് വലിയ തുകയുടെ പോളിസി എടുത്ത് വെക്കുന്നത് ആകും ഉചിതം. മിനിമം തന്നെ നിർത്താതെ കുറച്ച് കൂടെ ഉയർന്ന തുക ആണെങ്കിൽ ഇടക്ക് ഇടക്ക് വർധിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കും.Ⓜ️ മനു ശങ്കർ എം Ⓜ️
⭐ GIS 
⭐ സ ഉ (അ) നം 156/2021/ധന തീയതി 26/11/2021 ➡️ GIS ഉത്തരവ്Ⓜ️
🔻പതിനൊന്നാമത് ശമ്പള പരിഷ്കരണം അടിസ്ഥാനം ആക്കി ജീവനക്കാരുടെ GIS തുക വർധിപ്പിച്ചു ഉത്തരവ് ആയിട്ടുണ്ട്.Ⓜ️
🔻ശമ്പള സ്കെയിൽ അടിസ്ഥാനം ആയി ആണ് തുകയുടെ വർധനവ്.Ⓜ️
🔻പദ്ധതിയിൽ ഒടുക്കുന്ന പ്രതി മാസ വരിസംഖ്യ 10 രൂപ വീതമുള്ള ഓരോ യൂണിറ്റ് ആയി ആണ് കണക്ക് ആക്കുന്നത്. അത് മുൻപും ഉള്ള രീതി ആണ് അത് തുടരും.
🔻പരമാവധി അടക്കാൻ കഴിയുന്ന തുക 2000 രൂപ ആണ്.Ⓜ️
🔻45 വയസ്സ് പൂർത്തി ആകാത്ത ജീവനക്കാരന് ഇപ്രകാരം മിനിമം തുക യുടെ ഇരട്ടി വരെ അടക്കാം. പരമാവധി 2000 രൂപ Ⓜ️
🔻45 വയസ്സിനു മുകളിൽ ഉളളവർ മിനിമം തുകയിലേക്ക് വരിസംഖ്യ ഉയർത്തണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ആണ്. പക്ഷേ അഡീഷണൽ ആയി അടക്കരുത്.Ⓜ️
🔻സാധാരണ എല്ലാ വർഷവും സെപ്റ്റംബർ മാസം ആണ് തുക enhance ചെയ്യുന്നത് എങ്കിൽ ഇത്തവണ അതിനു ഉത്തരവിൽ തന്നെ ഇളവ് നൽകിയിട്ടുണ്ട്.Ⓜ️
🔻 സ്പാർക്ക് സംവിധാനം വഴി തന്നെ തുക ഉയർത്താം.Ⓜ️
🔻പ്രത്യേകം ബുക്ക് വേണ്ട. നിലവിലെ ബുക്കിൽ തന്നെ ചേർക്കാം.Ⓜ️
🔻ഇതിൽ എല്ലാ ജീവനക്കാരും ഉൾപ്പെടും. Retirement അടുത്ത് വരുന്നവരും എല്ലാവരും ഇതിൽ ഉൾപ്പെടും. അതായത് എല്ലാവരും തുക ഉയർത്തണം. ആരും ഒഴിവായി പോകില്ല.
🔻 സ്പാർക്ക് ➡️ salary matters ➡️ changes in the month ➡️ present salary എടുത്ത് deductions il gis entry നിലവിൽ ഉള്ളത് എഡിറ്റ് ചെയ്ത് കൊടുക്കണം. Update ചെയ്യണം. Ⓜ️
🔻ഡിസംബർ മാസത്തെ ശമ്പളത്തിൽ നിന്നും തുക കുറവ് ചെയ്തിട്ടുണ്ട് എന്ന് DDO ഉറപ്പാക്കണം.Ⓜ️
🔻ഒരേ അക്കൗണ്ടിൽ തുക ഉയർത്തുന്നു എന്നതിനാൽ പുതിയത് ആയി അപേക്ഷ സമർപ്പിക്കേണ്ട. (SLI പോലെ അല്ല) 
Ⓜ️ മനു ശങ്കർ എം Ⓜ️

No comments:

Post a Comment

RESUBMIT e-district APPLICATION